കെ എസ് എസ് പി എ കുന്നംകുളം നിയോജക മണ്ഡലം കമ്മറ്റി പ്രകടനം നടത്തി

കെ എസ് എസ് പി എ കുന്നംകുളം നിയോജക മണ്ഡലം കമ്മറ്റി കുന്നംകുളം ട്രഷറിക്ക് മുന്നില്‍ പ്രകടനം നടത്തി. തടഞ്ഞു വെച്ച ക്ഷാമാശ്വാസം അനുവദിക്കുക, പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ ആരംഭിക്കുക, മെഡിസെപ്പ് പ്രീമിയം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രകടനം, കെ എസ് എസ് പി എ സംസ്ഥാന കൗണ്‍സില്‍ അംഗം റ്റി എസ് സുബ്രഹ്‌മണ്യന്‍, നിയോജക മണ്ഡലം പ്രസിഡന്റ് എം ഹരിദാസന്‍ , സെക്രട്ടറി എ.എ അബ്ദുള്‍ മജീദ്, ജില്ലാ കൗണ്‍സില്‍ അംഗങ്ങളായ പി.പി യേശുദാസ്, കെ.എ കൊച്ചുറാണി, എ .ജി വര്‍ഗീസ്, എം. എസ് പ്രകാശന്‍ , കെ.സി റെജി, കെ.സി ഷീല ടീച്ചര്‍, സാംസണ്‍ പുലിക്കോട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT