അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ആവശ്യവുമായി വിദ്യാര്‍ത്ഥികള്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തിന് അനുകൂല മറുപടി. ഷോര്‍ണൂര്‍ ശ്രീനാരായണ ട്രസ്റ്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് പ്രധാനമന്ത്രിക്ക് കത്ത് എഴുതിയത്.ചരിത്ര പഠനത്തിന്റെ ഭാഗമായി കടങ്ങോട് പഞ്ചായത്തിലെ വെള്ളറക്കാട് കുടക്കല്‍ സന്ദര്‍ശിക്കാന്‍ എത്തിയ വിദ്യാര്‍ത്ഥികളാണ് മേഖലയില്‍ പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള അപാര്യപ്തത മൂലം ബുദ്ധിമുട്ടലായത്. സന്ദര്‍ശകര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം കുടിവെള്ളസൗകര്യത്തിന്റെയും റിഫ്രഷ്‌മെന്റ് റൂമിന്റെയും കുറവാണ്.പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സൗകര്യം ഒരുക്കിത്തരണം എന്നാണ് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നത്. ഓഗസ്റ്റില്‍ അയച്ച കത്തിന് പരിഹരിക്കാമെന്ന ഉറപ്പുമായുള്ള മറുപടിയാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് ലഭിച്ചത്.ദൂരസ്ഥലങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് വിശ്രമിക്കാനോ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനോ സമീപ വീടുകളെയാണ് ആശ്രയിക്കുന്നത്. ഇതേത്തുടര്‍ന്നാണ് പ്രധാനാധ്യാപിക ധന്യാ പ്രതാപ്, ക്ലബ് സെക്ര ട്ടറി ടി.പി. ജുകേഷ് എന്നിവരുടെ നിര്‍ദേശത്തില്‍ കുട്ടികള്‍ പ്രധാനമന്ത്രിക്ക് കത്തയച്ചത്. കുടിവെള്ളവും പ്രാഥമിക സൗകര്യങ്ങളും ഏര്‍പ്പെടുത്താന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയെ ചുമതലപ്പെടുത്തി യിട്ടുണ്ടെന്ന മറുപടിയാണ് സ്‌കൂള്‍ അധികൃതര്‍ക്ക് ലഭിച്ചത്.പുരാവസ്തുവകുപ്പിന്റെ നേതൃത്വത്തില്‍ കുടക്കല്‍പ്പറമ്പില്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും ഈ സാമ്പത്തികവര്‍ഷം പണികള്‍ പൂര്‍ത്തിയാക്കുമെന്നും അധികൃതര്‍ പറഞ്ഞു.