സംസ്ഥാന വ്യവസായ – വാണിജ്യ വകുപ്പും കടവല്ലൂര്‍ പഞ്ചായത്തും സംയുക്തമായി സംരംഭകത്വ ബോധവല്‍ക്കരണ ശില്‍പ്പശാല നടത്തി

സംസ്ഥാന വ്യവസായ – വാണിജ്യ വകുപ്പും കടവല്ലൂര്‍ പഞ്ചായത്തും സംയുക്തമായി സംരംഭകത്വ ബോധവല്‍ക്കരണ ശില്‍പ്പശാല നടത്തി. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ശില്‍പശാലയുടെ ഉദ്ഘാടനം പ്രസിഡണ്ട് പി.ഐ രാജേന്ദ്രന്‍ നിര്‍വ്വഹിച്ചു.വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പ്രഭാത് മുല്ലപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. സി ഡി എസ് ചെയര്‍ പേഴ്‌സണ്‍ ശ്രീജ വേലായുധന്‍, പഞ്ചായത്ത് സെക്രട്ടറി ഉല്ലാസ് കുമാര്‍, ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ റോജിമോന്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് എന്റര്‍പ്രൈസസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് എം. എസ് സൂരജ് ക്ലാസ് എടുത്തു.

ADVERTISEMENT
Malaya Image 1

Post 3 Image