27 C
Kunnamkulam
Monday, July 27, 2026
Home Bureaus Perumpilavu സംയോജിത കൃഷിയുടെ സംസ്ഥാനതല ക്യാമ്പയിന്‍ നടന്ന കടവല്ലൂരില്‍ വിളവെടുപ്പ് നടത്തി

സംയോജിത കൃഷിയുടെ സംസ്ഥാനതല ക്യാമ്പയിന്‍ നടന്ന കടവല്ലൂരില്‍ വിളവെടുപ്പ് നടത്തി

സിപിഎം നേതൃത്വത്തില്‍ ആരംഭിച്ച സംയോജിത കൃഷിയുടെ സംസ്ഥാനതല ക്യാമ്പയിന്‍ നടന്ന കടവല്ലൂരില്‍ കൃഷിയുടെ വിളവെടുപ്പ് നടത്തി.
വിളവെടുപ്പ് ഉദ്ഘാടനം കര്‍ഷക അവാര്‍ഡ് ജേതാവും, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ എം.ബാലാജി നിര്‍വ്വഹിച്ചു, എം.എന്‍. മുരളീധരന്‍ അധ്യക്ഷനായി. സംയോജിത കൃഷിയുടെ കുന്നംകുളം ഏരിയാ കോഡിനേറ്റര്‍ കെ.ബി ജയന്‍, പത്മം വേണുഗോപാല്‍, ബിന്ദു ധര്‍മ്മന്‍, എം.കെ.മോഹനന്‍, കെ.സുധീര്‍, ഘോഷ് പൂവ്വത്തിങ്കല്‍, ശാന്തകുമാരി എന്നിവര്‍ പങ്കെടുത്തു.

25 കുടുബങ്ങള്‍ അടങ്ങുന്ന 20 ക്ലസ്റ്ററുകളിലായി 500 കുടുബങ്ങള്‍ കൃഷിയുടെ ഭാഗമായി നൂറുകണകിന് കിലോഗ്രാം പച്ചകറികള്‍ വെള്ളരി, മത്ത, കുമ്പളം,വഴുതന, മുളക്, തക്കാളി എന്നീ ഇനങ്ങാണ് കൃഷിയിറക്കിയിരുന്നത്. കടവല്ലൂര്‍ സഹകരണ ബാങ്കിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. ക്യാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക് ആണ് നിര്‍വ്വഹിച്ചിരുന്നത്.

ADVERTISEMENT
error: Content is protected !!