കേരളത്തില്‍ ബിജെപിയുടെ നയങ്ങള്‍ നടപ്പാക്കുന്ന വിശ്വസ്ഥനായ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍ എന്ന്
സി എം പി നേതാവ് പി ആര്‍ എന്‍ നമ്പീശന്‍. കുന്നംകുളത്ത് യു ഡി എഫ് ന്റെ പ്രതിഷേധ സായാഹ്നധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്റ്റാലിനിസം പാര്‍ട്ടിയില്‍ നടപ്പാക്കുന്ന നേതാവാണ് പിണറായിയെന്നും പി ആര്‍ എന്‍ നമ്പീശന്‍ സുചിപ്പിച്ചു.പിണറായി വിജയന് ഇരട്ട ചങ്കനെന്ന പേരല്ല ചേരുന്നത്, ഇരട്ട മുഖക്കാരന്‍ എന്നാണ് വിളിക്കേണ്ടത്, മാധ്യമങ്ങളെ കാണുമ്പോള്‍ ഒരു മുഖവും മറ്റുള്ളവരെ കാണുമ്പോള്‍ മറ്റൊരു മുഖവുമാണ് പിണറായിക്കുള്ളതെന്നും മുഖ്യപ്രഭാഷണം നടത്തിയ മുസ്ലിം യുത്ത് ലീഗിന്റെ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് അന്‍വര്‍ സാദത്ത് പറഞ്ഞു. യു ഡി എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ ജെയ്സിങ് കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. നേതാക്കളായ ഇ പി കമറുദ്ദീന്‍, ബിജോയ് ബാബു, അഡ്വ. സി ബി രാജീവ്, പ്രസാദ് പുലിക്കോടന്‍, മൊയ്ദുട്ടി, കെ സി ബാബു, സുരേഷ് മമ്പറമ്പില്‍, സി ഐ ഇട്ടിമാത്യു,കെ ജയശങ്കര്‍ അമ്പലപാട്ട് മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു.
കേരളത്തില്‍ ബിജെപിയുടെ നയങ്ങള്‍ നടപ്പാക്കുന്ന വിശ്വസ്ഥനായ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍ എന്ന് പി ആര്‍ എന്‍ നമ്പീശന്‍
ADVERTISEMENT