സി പി ഐ എം കുന്നംകുളം വെസ്റ്റ് ലോക്കല്‍ സമ്മേളനത്തോടനുബന്ധിച്ച് കിഴൂരില്‍ റെഡ് വളണ്ടിയര്‍ പരേഡും, റാലിയും പൊതുസമ്മേളനവും നടന്നു

സി പി ഐ എം കുന്നംകുളം വെസ്റ്റ് ലോക്കല്‍ സമ്മേളനത്തോടനുബന്ധിച്ച് കിഴൂരില്‍ റെഡ് വളണ്ടിയര്‍ പരേഡും, റാലിയും പൊതുസമ്മേളനവും നടന്നു. വൈശ്ശേരി സെന്ററില്‍ നിന്നും ആരംഭിച്ച വളണ്ടിയര്‍ പരേഡ് സമ്മേളനം നടക്കുന്ന കിഴൂര്‍ പകല്‍ വീടിന് സമീപമെത്തി സമാപിച്ചു. ഏരിയ സെക്രട്ടറി സല്യൂട്ട് സ്വീകരിച്ചു.
സി പി ഐ എം തൃശ്ശൂര്‍ ജില്ലാ കമ്മറ്റി അംഗം സി.സുമേഷ് പൊതുസമ്മേളനവും
ഉദ്ഘാടനം ചെയ്തു. കെ.എ അസീസ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി എം.എന്‍ സത്യന്‍, ലോക്കല്‍ കമ്മറ്റി സെക്രട്ടറി ജി.കെ ജിന്നി,പി.എം സുരേഷ്, പി.ജി ജയപ്രകാശ്, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍ എന്നിവര്‍ സംസാരിച്ചു.വിവേകാനന്ദ കോളേജില്‍ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എ ബി വി പി യില്‍ നിന്നും യൂണിയന്‍ തിരിച്ചുപിടിച്ച എസ് എഫ് ഐ കോളേജ് യൂണിയന്‍ ഭാരവാഹികള്‍, പോളി ടെക്‌നിക്ക് യൂണിയന്‍ ഭാരവാഹികള്‍ക്കും പൊതുസമ്മേളനത്തില്‍ സ്വീകരണം നല്‍കി. പ്രായാധിക്യം മൂലം എല്‍ സി യില്‍ നിന്നും വിരമിച്ച റ്റി.എ വേലായുധനെയും 18 മാസമായി നല്ല വീട് നല്ല നഗരം പദ്ധതിയുടെ ഭാഗമായി 5-ാം വാര്‍ഡിലെ മുഴുവന്‍ വീടുകളില്‍ നിന്നും യൂസര്‍ ഫീ 100% പിരിച്ചെടുക്കാന്‍ നേതൃത്വം നല്‍കിയ പി.എം സുരേഷിനെയും ഏരിയ സെക്രട്ടറി എം.എന്‍ സത്യന്‍ ഉപഹാരം നല്‍കി ആദരിച്ചു.

 

ADVERTISEMENT
Malaya Image 1

Post 3 Image