കാട്ടകാമ്പാല്‍ ചിറയന്‍കാട് ബിജെപി-സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സിപിഎം പ്രവര്‍ത്തകനായ ചിറയന്‍കാട് സ്വദേശി അഭിജിത്ത് (32), ബിജെപി പ്രവര്‍ത്തകരായ കാശിനാഥ് (19), ബിന്ദു (50) എന്നിവര്‍ക്കാണ് സംഘര്‍ഷത്തില്‍ പരിക്കേറ്റത്. ബുധനാഴ്ച രാത്രി പത്തരയോടെ ചിറയന്‍കാട് സെന്ററിലായിരുന്നു സംഭവം നടന്നത്. അമ്പലപ്പറമ്പിലെ വീരനാട്യം പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇരുവിഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ ചിറയന്‍കാട് സെന്ററില്‍ വെച്ച് വാക്ക് തര്‍ക്കമുണ്ടാകുകയും അത് പിന്നീട് സംഘര്‍ഷത്തിലേക്ക് വഴിമാറുകയായിരുന്നു. സംഘര്‍ഷത്തില്‍ തലയ്ക്ക് പരിക്കേറ്റ അഭിജിത്തിനെ കുന്നംകുളം ദയ റോയല്‍ ആശുപത്രിയിലും, ബിജെപി പ്രവര്‍ത്തകരായ കാശിനാഥിനെയും ബിന്ദുവിനെയും കുന്നംകുളം മലങ്കര ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇരു വിഭാഗവും കുന്നംകുളം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പോലീസ് ജാഗ്രത പാലിക്കുന്നുണ്ട്.
Home Bureaus Perumpilavu കാട്ടകാമ്പാല്‍ ചിറയന്‍കാടില്‍ ബിജെപി-സിപിഎം സംഘര്‍ഷം; മൂന്ന് പേര്‍ക്ക് പരിക്ക്



