ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഓണച്ചന്ത തുടങ്ങി.മെയിന്‍ റോഡ്
സെന്ററില്‍ ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജേഷ് കുട്ടന്‍ ഓണച്ചന്തയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
കുടുംബശ്രീ സി.ഡി.എസ്.ചെയര്‍പേഴ്‌സണ്‍ ലത സല്‍ഗുണന്‍ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ നിഷ അജിത് കുമാര്‍,പഞ്ചായത്ത് അംഗങ്ങളായ റംല വീരാന്‍ കുട്ടി,വി.എസ്.ശിവാസ്, സരിത വിജയന്‍,ഷഹന മുജീബ്, പഞ്ചായത്ത് കോര്‍ഡിനേറ്റര്‍ പ്രദീപ് ചെറുവാശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു.