കുടുംബശ്രീ, തൊഴിലുറപ്പ്, ഓക്‌സിലറി ഗ്രൂപ്പ്, സ്‌കൂളുകള്‍ തുടങ്ങി വിവിധ മേഖലകളിലെ വനിതകള്‍ക്ക് കംപ്യൂട്ടര്‍ പരിജ്ഞാനം നല്‍കുക എന്ന ലക്ഷ്യത്തോടെ കടവല്ലൂര്‍ ഗ്രാമ പഞ്ചായത്തില്‍ ടെക് ഹേര്‍ സീരീസിനു തുടക്കം കുറിച്ചു. പെരുമ്പിലാവ് അന്‍സാര്‍ വിമന്‍സ് കോളേജ് ഉന്നത് ഭാരത് അഭിയാന്റെ നേതൃത്വത്തില്‍ പി.ജി വിഭാഗം കമ്പ്യൂട്ടര്‍ സയന്‍സ്, സൈബര്‍ ക്ലബ് എന്നിവ സംയുക്തമായി ഡിസംബര്‍ 2 ലോക കമ്പ്യൂട്ടര്‍ സാക്ഷരതാ ദിനത്തോട് അനുബന്ധിച്ചാണ് പദ്ധതിയ്ക്ക് ആവിഷ്‌കരിച്ചത്. പഞ്ചായത്ത് സെക്രട്ടറി ഉല്ലാസ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. അന്‍സാര്‍ വിമന്‍സ് കോളേജ് കംപ്യൂട്ടര്‍ സയന്‍സ് വിഭാഗം പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഷബീന.പി.കെ, യു.ബി.എ കോഡിനേറ്റര്‍ സജി ജോയി എന്നിവര്‍ സംസാരിച്ചു. സൈബര്‍ ക്ലബ് കോര്‍ഡിനേറ്റര്‍ ജൗഹറ അബ്ദുല്‍ ഖാദര്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, പഞ്ചായത്ത് അധികൃതര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.