കുന്നംകുളം നവജ്യോതി മോംസ് ചാരിറ്റബിള്‍ സൊസൈറ്റി കുന്നംകുളം ഭദ്രാസന നവജ്യോതിസ്സ് കലോത്സവം 2025 സംഘടിപ്പിച്ചു. ആര്‍ത്താറ്റ് അരമന ഓഡിറ്റോറിയത്തില്‍ നടത്തിയ കലോത്സവം ഭദ്രാസന സെക്രട്ടറി ഫാ. ജോസഫ് ചെറുവത്തൂര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ വനിതകളുടെ ശാക്തീകരണത്തിനായി ആരംഭിച്ച സംഘടനയാണ് നവജ്യോതി മോംസ് ചാരിറ്റബിള്‍ സൊസൈറ്റി. സ്ത്രീകളെ സാമ്പത്തികമായും ആത്മീയമായും വളര്‍ത്തുക എന്ന ഉദ്ദേശത്തോടൊപ്പം മാനവിക മൂല്യങ്ങളേയും കാഴ്ചപ്പാടുകളേയും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് കലോത്സവം സംഘടിപ്പിച്ചത്.