കേരള ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി കുന്നംകുളം മേഖല 17 -ാ മത് സമ്മേളനം ഞായറാഴ്ച്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.നഗരസഭ ലൈബ്രറി ഹാളില്‍ സജമാക്കുന്ന ഗംഗാധരന്‍ നായര്‍ നഗറില്‍ ഉച്ചതിരിഞ്ഞ് 3 മണിയ്ക്ക് നടക്കുന്ന സമ്മേളനം ഏ.സി. മൊയ്തീന്‍ എം. എല്‍. എ ഉദ്ഘാടനം ചെയ്യും മേഖലാ പ്രസിഡണ്ട് ടി.സോമശേഖരന്റെ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ കേരള ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് രാജേഷ് പല്ലാട്ട് മുഖ്യപ്രഭാഷണം നടത്തും. നഗരസഭാ വൈസ് ചെയര്‍മാന്‍ പി ജി ജയപ്രകാശ്, കുന്നംകുളം ഭദ്രാസനം സെക്രട്ടറി ഫാ: സ്റ്റീഫന്‍ ജോര്‍ജ്, ഫെസ്റ്റിവെല്‍ കോ- ഓര്‍ഡിനേഷന്‍.സംസ്ഥാന ജനറല്‍ സെക്രട്ടറി വത്സന്‍ ചമ്പക്കര, ജില്ലാ പ്രസിഡണ്ട് എ.എ. കുമാരന്‍, ആന തൊഴിലാളി യൂണിയന്‍ സംസ്ഥാന സെക്രട്ടറി പി എം സുരേഷ് എന്നിവര്‍ സംബന്ധിക്കും. വിവിധ ആരാധനാലയ ഉത്സവ ആഘോഷ കമ്മിറ്റികളെ പ്രതിനിധീകരിച്ച് 250 ലേറെ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. മേഖലയിലെ ഉത്സവങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന നിയമങ്ങളില്‍ കാലോചിതമായ മാറ്റം വരുത്തുക. ഉത്സവങ്ങളുടെ എഴുന്നള്ളിപ്പുകള്‍ക്ക് ആവശ്യമായ ആനകളെ ലഭ്യമാക്കാനും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ആനകളെ വാങ്ങുന്നതിനുള്ള നിയമ തടസ്സം പരിഹരിക്കുക. ഉത്സവ പറമ്പുകളില്‍ കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിനുള്ള സമയക്രമം പുനര്‍ക്രമീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി ഭാരവാഹികളായ ടി. സോമശേഖരന്‍, എ. ആര്‍. സുനീഷ്, സി.പ്രവീണ്‍കുമാര്‍, എ.ജെ.ശങ്കര നാരായണന്‍, എ. എ. ഉദയന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.


