കുന്നംകുളം നഗരസഭയ്ക്ക് കീഴിലെ 24 സ്കൂളുകളില്‍ ഭരണഘടന ഫലകം അനാച്ഛാദനം ചെയ്യുന്നതിന്റെ ഭാഗമായി കുന്നംകുളം ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഭരണഘടന ഫലകം അനാച്ഛാദനം നടന്നു. സ്കൂള്‍ അങ്കണത്തില്‍ നടന്ന പരിപാടി കുന്നംകുളം നഗരസഭ ചെയര്‍പേഴ്സണ്‍ സീതാ രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി. മണികണ്ഠന് അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകന് വി.ബി ശ്യാം, വാര്‍ഡ് കൗണ്‍സിലര്‍ ലബീബ് ഹാസന്, ഹെഡ്മിസ്ട്രസ് കെ കെ മഞ്ജുള എന്നിവര്‍ സംസാരിച്ചു. കുന്നംകുളം നഗരസഭയ്ക്ക് കീഴിലുള്ള സ്കൂളുകളില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരും കൗണ്‍സിലര്‍മാരും ഭരണഘടന ഫലകം അനാച്ഛാദനം ചെയ്തു.