കുന്നംകുളം നഗരസഭ കുടുംബാരോഗ്യ കേന്ദ്രത്തില്‍ പുതുതായി സജ്ജീകരിച്ച ഹോര്‍മോണ്‍ അനലൈസര്‍ സംവിധാനത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍ നിര്‍വ്വഹിച്ചു. ചൊവ്വാഴ്ച രാവിലെ 9.30ന് കുടുംബാരോഗ്യ കേന്ദ്രത്തില്‍ വെച്ചായിരുന്നു ചടങ്ങ്. കുന്നംകുളം മുന്‍സിപ്പാലിറ്റിയുടെ പരിധിയില്‍ ഇത്തരമൊരു അത്യാധുനിക സംവിധാനം ആദ്യമായാണ് ഒരു സ്ഥാപനത്തില്‍ ആരംഭിക്കുന്നത്.പൊതുജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്രദമാകുന്ന ഈ സംരംഭം യാഥാര്‍ത്ഥ്യമാക്കാന്‍ പ്രശസ്തമായ രീതിയില്‍ നേതൃത്വം നല്‍കിയ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. ജിഷ ഗംഗാധരനെ ചെയര്‍പേഴ്‌സണ്‍ ചടങ്ങില്‍ പ്രത്യേകം അഭിനന്ദിച്ചു. ചടങ്ങില്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിഷ സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു.



