26.4 C
Kunnamkulam
Saturday, October 17, 2026
Home Bureaus Kunnamkulam എല്‍.ഐ.സി. കുന്നംകുളം ബ്രാഞ്ച് പുതിയ ഓഫീസിന്റെ ഉദ്ഘാടനം നടന്നു

എല്‍.ഐ.സി. കുന്നംകുളം ബ്രാഞ്ച് പുതിയ ഓഫീസിന്റെ ഉദ്ഘാടനം നടന്നു

47

 

എല്‍.ഐ.സി. കുന്നംകുളം ബ്രാഞ്ച് പുതിയ ഓഫീസിന്റെ ഉദ്ഘാടനം തൃശൂര്‍ ഡിവിഷന്‍ സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ പ്രീത ഫിലിപ്പ് നിര്‍വഹിച്ചു. കുന്നംകുളം കോട്ടയില്‍ റോഡിലെ ലുലു കോംപ്ലക്‌സില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ബ്രാഞ്ച് തൃശൂര്‍ റോഡിലെ എ ബി മാളിലെ മൂന്നാം നിലയിലേക്കാണ് മാറ്റിയത്. ചടങ്ങില്‍ മാര്‍ക്കറ്റിങ് മാനേജര്‍ മനോജ് മാത്യു, കുന്നംകുളം ബ്രാഞ്ച് ചീഫ് മാനേജര്‍ എന്‍ എം വാസുദേവന്‍ എന്നിവര്‍ സംസാരിച്ചു. എല്‍ഐസി ജീവനക്കാര്‍, ഓഫിസര്‍മാര്‍, ഡവലപ്‌മെന്റ് ഓഫിസര്‍മാര്‍, ഏജന്റുമാര്‍, ചീഫ് അഡൈ്വസേഴ്‌സ്, എല്‍ഐസി അസോസിയേറ്റ്‌സ്, പോളിസി ഉടമകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!