കുന്നംകുളം നഗരസഭ യുഡിഎഫ് സ്ഥാനാര്‍ത്ഥി സംഗമം നടന്നു.
കുന്നംകുളം – ഗുരുവായൂര്‍ റോഡിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങ് മന്ത്രിയും കെപിസിസി അധ്യക്ഷനുമായിരുന്ന വി എം സുധീരന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ.സി ബി രാജിവ് അധ്യക്ഷത വഹിച്ച യോഗത്തില്‍ കെപിസിസി ജനറല്‍ സെക്രട്ടറി ഓ അബ്ദുല്‍ റഹ്മാന്‍കുട്ടി, മുന്‍ യുഡിഎഫ് ചെയര്‍മാന്‍ ജോസഫ് ചാലിശ്ശേരി മാസ്റ്റര്‍, ഡിസിസി സെക്രട്ടറിമാരായ കെ സി ബാബു,
സി.ഐ ഇട്ടി മാത്യു, ടി എസ് അജിത്ത്, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ജെറിന്‍ പി രാജു, ഫൈനാന്‍സ് ചെയര്‍മാന്‍ നെല്‍സണ്‍ ഐപ്പ് , പബ്ലിസിറ്റിചെയര്‍മാന്‍ റെജി മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. സ്ഥാനാര്‍ത്ഥികളെ പരിചയപ്പെടുത്തി. യുഡിഎഫ് പാനലില്‍ മത്സരിക്കുന്ന 37 സ്ഥാനാര്‍ത്ഥികളെയും ഷാള്‍ അണിയിച്ച് സ്വീകരിച്ചു.



