കുന്നംകുളം പാറയില്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ വാര്‍ഷിക പെരുന്നാളും പരിശുദ്ധ ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ ഓര്‍മ പെരുന്നാളും വെള്ളി, ശനി ദിവസങ്ങളില്‍ ആഘോഷിക്കും. വെള്ളിയാഴ്ച വൈകീട്ട് 6.45ന് സന്ധ്യാനമസ്‌കാരം, തുടര്‍ന്ന് കൊടിയും കുരിശുമായി പെരുന്നാള്‍ പ്രദക്ഷിണം പട്ടാമ്പി റോഡ്, മോസ്‌കൊ റോഡ്, ഫയര്‍ സ്റ്റേഷന്‍ റോഡ്, പാലസ് റോഡ് വഴി പള്ളിയില്‍ എത്തിച്ചേരും. തുടര്‍ന്ന് ആശിര്‍വാദവും ദേശക്കാരുടെ വാദ്യ ആഘോഷങ്ങളും ഉണ്ടായിരിക്കും.
ശനിയാഴ്ച രാവിലെ 7.30നു പ്രഭാത നമസ്‌കാരം, 8.30 ന് വി. മൂന്നിന്മേല്‍ കുര്‍ബാന, 10 30ന് സ്‌നേഹവിരുന്ന്, വൈകിട്ട് 4ന് ദേശക്കാരുടെ വാദ്യ ആഘോഷങ്ങള്‍ പള്ളിക്കു മുമ്പില്‍ നടക്കും. തുടര്‍ന്ന് 5.30നു സമാപന പ്രദക്ഷിണം, തുടര്‍ന്ന് പൊതുസദ്യ എന്നിവ ഉണ്ടാകും. വികാരി ഫാ. ജോസഫ് ജോസ്, കൈക്കാരന്‍ ടി.എം. വര്‍ഗ്ഗീസ് ,സെക്രട്ടറി സിന്‍ജു സജിന്‍ പി എന്നിവര്‍ പെരുന്നാള്‍ പരിപാടികള്‍ക്കു നേതൃതം നല്‍കും.



