അടുത്തയാഴ്ച മുതല്‍ എരുമപ്പെട്ടി ഗവ.സ്‌കൂളില്‍ നടക്കേണ്ട കുന്നംകുളം വിദ്യാഭ്യാസ ഉപജില്ല കലോത്സവം നവംബര്‍ 11,12,13,14 തിയതികളിലേക്ക് മാറ്റിയതായി എ.ഇ.ഒ.-എ.മൊയ്തീന്‍ അറിയിച്ചു. ജില്ലാ ശാസ്ത്രമേള ചാവക്കാട് നടക്കുന്നതിനാലും, തദ്ദേശസ്ഥാപനങ്ങളില്‍ വിവിധ വികസനപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനങ്ങള്‍ സജീവമാകുന്ന സാഹചര്യത്തിലാണ് തിയ്യതി മാറ്റമെന്ന് എ.ഇ.ഒ. സിസിടിവിയോട് പറഞ്ഞു. കുന്നംകുളം ഉപജില്ല കായികമേള സമാപനദിവസത്തില്‍ തര്‍ക്കമുണ്ടായ റിലേ മത്സരവുമായി ബന്ധപ്പെട്ട പരാതി ഇരുവിദ്യാലയങ്ങളുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തി വീഡിയോ ദൃശ്യങ്ങള്‍ സഹിതം കാണിച്ച് പരിഹരിച്ചതായും, എരുമപ്പെട്ടിയ്ക്ക് ഈയിനത്തില്‍ ഒന്നാംസ്ഥാനവും, ഓവറോള്‍ കിരീടവും ജില്ലാകായികമേളയുടെ ഉദ്ഘാടന ചടങ്ങില്‍വെച്ച് സമ്മാനിച്ചതായും എ.ഇ.ഒ. കൂട്ടിച്ചേര്‍ത്തു.



