കുന്നംകുളം ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു

കുന്നംകുളം ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം ചാവക്കാട് വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ ടി. രാധ നിര്‍വഹിച്ചു. കുന്നംകുളം വിദ്യാഭ്യാസ ഉപജില്ലാ ഓഫീസര്‍ എ മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളും സാമൂഹിക സാംസ്‌കാരിക കലാരംഗത്തെ പ്രമുഖരും പങ്കെടുത്തു. 11 ചൊവ്വാഴ്ച ആരംഭിച്ച കലാമേള 14 നാണ് സമാപിക്കുക. ഓഫ് സ്റ്റേജ് മത്സരങ്ങളും എല്‍പി, യുപി വിഭാഗം നാടോടിനൃത്തവും ചൊവ്വാഴ്ച നടന്നു.

എരുമപ്പെട്ടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഗവണ്‍മെന്റ് എല്‍.പി.സ്‌കൂള്‍, നിര്‍മല ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍, പ്രസിഡന്‍സി കോളേജ്, ഹോപ്പ് പബ്ലിക് സ്‌കൂള്‍, സ്‌കൈ ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് വേദികള്‍ ഒരുക്കിയിട്ടുള്ളത്. എട്ട് പ്രധാന വേദികളും ഉപവേദികളുള്‍പ്പടെ 15 വേദികളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. 309 ഇനങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ 89 സ്‌കൂളുകളില്‍ നിന്നായി ഏഴായിരത്തിലധികം വിദ്യാര്‍ഥികള്‍ മാറ്റുരയ്ക്കും. എരുമപ്പെട്ടി ദുബായ് പാലസ് ഓഡിറ്റോറിയത്തിലാണ് ഭക്ഷണശാല ഒരുക്കിയിട്ടുള്ളത്. ദിവസവും 5000 പേര്‍ക്കുളള ഭക്ഷണമാണ് തയ്യാറാക്കുന്നത്. കലോത്സവത്തിന്റെ തത്സമയ സംപ്രേഷണം സിസിടിവി പ്രാദേശികം ചാനലിലും യൂ റ്റിയൂബ് ചാനലിലും ഉണ്ടായിരിക്കും.

ADVERTISEMENT