കേരള കാര്‍ഷിക സര്‍വകലാശാലയിലെ അഖിലേന്ത്യ ഏകോപിത ഗവേഷണ പദ്ധതിയായ എസ്ടിസിആറിന്റെ ഭാഗമായി കുന്നംകുളം കൃഷി ഭവന്‍ പരിധിയില്‍ തണ്ണിമത്തന്‍ കൃഷിക്കായുള്ള വളപ്രയോഗത്തിന്റെ ടെസ്റ്റ് വെരിഫിക്കേഷന്‍ ട്രയല്‍ ആരംഭിച്ചു. രണ്ടര മാസക്കാലമാണ് ട്രയല്‍ കാലാവധി. കുന്നംകുളം കൃഷിഭവന്‍ പരിധിയിലെ രണ്ട് പ്ലോട്ടുകളാണ് ഇതിനായി തിരെഞ്ഞെടുത്തത്. തിരെഞ്ഞെടുത്ത പുരയിടത്തിലെ മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തില്‍ കുമ്മായവും ആവശ്യം വേണ്ട മൂലകങ്ങളും മാത്രം ലഭ്യമാക്കി കൊണ്ടാണ് ട്രയല്‍ നടത്തുന്നത്. കൃത്യമായ പോഷകങ്ങള്‍ നല്‍കിയും മണ്ണിന്റെ സന്തുലിതാവസ്ഥത നിലനിര്‍ത്തിയും ശാസ്ത്രിയമായ രീതിയിലാണ് കൃഷി ചെയ്യുന്നത്. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും പദ്ധതിയുടെ നിര്‍ദ്ദേശം അനുസരിച്ച് കര്‍ഷകര്‍ വളപ്രയോഗം നടത്തണം. നല്ല സൂര്യപ്രകാശവും ജലസേചന സൗകര്യമുള്ള സ്ഥലമാണ് ഇതിനായി തിരെഞ്ഞെടുത്തത്.