‘കോളനി’ പദ പ്രയോഗം മാറ്റണമെന്ന സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ചാലിശ്ശേരി
പഞ്ചായത്തിലെ കുന്നത്തേരി കോളനിക്ക് പുതിയ പേരു വരുന്നു. വിവിധ വാര്‍ഡുകളിലായി 17 കോളനികളാണ് പഞ്ചായത്തിലുള്ളത്. കോളനിയിലെ 3 വഴികള്‍ക്കും കോളനിയിലെ ലാന്‍ഡ് മാര്‍ക്കായ ടി.പി ഉണ്ണികൃഷ്ണന്‍ സ്മാരക പൗര്‍ണ്ണമി വായനശാലയുടെ പേരില്‍ പൗര്‍ണ്ണമി നഗര്‍ ഫസ്റ്റ് അവന്യു, സെക്കന്റ് അവന്യു, പൗര്‍ണ്ണമി നഗര്‍ ടി.പി ലൈന്‍ എന്നി പേരുകളാണ് നല്‍കുന്നത്. ഞായാറാഴ്ച വൈകീട്ട് 6 ന് പൗര്‍ണ്ണമി വായനശാലയുടെ വാര്‍ഷികാഘോഷ ഉദ്ഘാടന ചടങ്ങില്‍ വെച്ച് താന്‍ മന്ത്രിയായിരിക്കെ കോളനി എന്ന പദം മാറ്റാന്‍ നിയമസഭയില്‍ നിര്‍ദ്ദേശം നല്‍കിയ ആലത്തൂര്‍ എം.പി കെ. രാധാക്യഷ്ണന്‍ കുന്നത്തേരി കോളനിക്ക് പുതിയ നാമകരണം നല്‍കും. ഉദ്ഘാടന ചടങ്ങില്‍ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.പി റജീന അദ്ധ്യക്ഷത വഹിക്കും.