കുരഞ്ഞിയൂര്‍ ശ്രീ ഏരിമ്മല്‍ ഭഗവതി ക്ഷേത്രത്തില്‍ താലപ്പൊലി ഭക്തിനിര്‍ഭരമായി

പുന്നയൂര്‍ കുരഞ്ഞിയൂര്‍ ശ്രീഏരിമ്മല്‍ ഭഗവതി ക്ഷേത്രത്തില്‍ താലപ്പൊലി മഹോത്സവം വിവിധ പരിപാടികളോടുകൂടി ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. ഫബ്രുവരി 18 മുതല്‍ 20 വരെയുള്ള ദിവസങ്ങളിലാണ് താലപ്പൊലി മഹോത്സവം നടത്തിയത്. 18ന് ചൊവ്വാഴ്ച കൊടിയേറ്റം നടത്തി ആരംഭിച്ച ഉത്സവ പരിപാടി 20ന് പുലര്‍ച്ച മൂന്നുമണിക്ക് പള്ളിത്താലം എഴുന്നള്ളിപ്പിന് ശേഷം കൂട്ടി എഴുന്നള്ളിപ്പ് ശേഷം ഗുരുതിയോട് കൂടിയാണ് സമാപിച്ചത്. ഉത്സവ ദിവസം ക്ഷേത്രത്തില്‍ പ്രത്യേക പൂജകളും ക്ഷേത്ര നടയില്‍ പറവെപ്പും ഉണ്ടായിരുന്നു.

ADVERTISEMENT