പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിന്റെ ഒന്നാം ഘട്ടത്തിന് തുടക്കമായി.

ദേശീയ ജന്തു രോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി മൃഗസംരക്ഷണ വകുപ്പിന്റെയും കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തില്‍ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിന്റെ ഒന്നാം ഘട്ടത്തിന് തുടക്കമായി. കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് മൃഗാശുപത്രിയില്‍ നടന്ന പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിനിന്റെ ഉദ്ഘാടനം
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍ എസ് ധനന്‍ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം രാജി വേണു അധ്യക്ഷത വഹിച്ചു. പ്ഞായത്തംഗം പി കെ അസീസ്, വെറ്റിനറി മെഡിക്കല്‍ ഓഫീസര്‍ ഡോ. ബൈജു, മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരന്‍ അനീഷ്എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image