ഗുരുവായൂര്‍ -കുന്നംകുളം പൊന്നാനി സംസ്ഥാന പാതയിലെ കുണ്ടുകടവ് പാലം ഗതാഗതം പുനരാരംഭിച്ചു. പൊന്നാനിയെ ബന്ധിപ്പിക്കുന്ന പ്രധാന പാലമാണ് കുണ്ടുകടവ് പാലം. പുതിയ പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് അപ്രോച്ച് റോഡ് നിര്‍മാണത്തിനാണ് പാതയില്‍ ഗതാഗതം നിരോധനം ഏര്‍പ്പെടുത്തിയത്. റീടെയ്‌നിംങ് വാളിന്റെ പ്രവൃത്തി പൂര്‍ത്തിയാക്കി മണ്ണ് നിറച്ച ശേഷമാണ് പഴയ പാലം ഗതാഗതത്തിന് തുറന്നു കൊടുത്തത്.
ADVERTISEMENT