ഗുരുവായൂര്‍ ആനത്താവളത്തില്‍ ആനയുടെ ആക്രമണത്തില്‍ പാപ്പാന് പരിക്കേറ്റു. ഗോപികൃഷ്ണന്‍ എന്ന ആനയുടെ പാപ്പാന്‍ കോട്ടപ്പടി സ്വദേശി ഉണ്ണികൃഷ്ണനാണ് പരിക്കേറ്റത്. ബുധനാഴ്ച്ച രാവിലെ ആനയെ അഴിച്ച് വെള്ളം കൊടുത്ത് മടങ്ങുന്നതിനിടയില്‍ ആന ഉണ്ണികൃഷ്ണനെ കൊമ്പ് കൊണ്ട് പുറകില്‍ നിന്ന് തട്ടുകയായിരുന്നു. തട്ടേറ്റ് വീണ ഉണ്ണികഷ്ണന്റെ തല കോണ്‍ക്രീറ്റ് കുറ്റിയില്‍ അടിച്ച് മുറിവേറ്റു. പരിക്കേറ്റ പാപ്പാനെ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ADVERTISEMENT