ശീതകാല പച്ചക്കറി തൈകള്‍ വിതരണം ചെയ്തു

പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി ശീതകാല പച്ചക്കറി തൈകള്‍ വിതരണം ചെയ്തു. പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് ജാസ്മിന്‍ ഷെഹീര്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഇ കെ നിഷാര്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് അഗ്രികള്‍ച്ചര്‍ ഓഫീസര്‍ എസ് റാഫി സ്വാഗതവും ശില്പ നന്ദിയും പറഞ്ഞു. ശീതകാല പച്ചക്കറികളായ കാബേജ്, കോളിഫ്‌ലവര്‍ എന്നിവയുടെ തൈകളാണ് വിതരണത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്. ഇവ തികച്ചും സൗജന്യമായാണ് കര്‍ഷകര്‍ക്ക് നല്‍കുന്നത്. എസ് എച്ച് എം അപേക്ഷയും 2024-25 കരമടച്ച രസീതിയും കാണിച്ചാല്‍ പുന്നയൂര്‍ക്കുളം കൃഷിഭവനില്‍ നിന്ന് പച്ചക്കറി തൈകള്‍ കൊണ്ടു പോകാം.

ADVERTISEMENT
Malaya Image 1

Post 3 Image