ബദല്‍ സംവിധാനമൊരുക്കാതെ ബസ് സ്റ്റാന്‍ഡിലെ ശൗചാലയം അടച്ചു പൂട്ടിയതില്‍ ഐഎന്‍ടിയുസി പ്രതിഷേധിച്ചു

ചാവക്കാട് ബസ് സ്റ്റാന്‍ഡിലെ ശൗചാലയം ബദല്‍ സംവിധാനം ഒരുക്കാതെ അടച്ചു പൂട്ടിയ നഗരസഭ അധികാരികള്‍ക്കെതിരെ ചാവക്കാട് ഐഎന്‍ടിയുസി മോട്ടോര്‍ തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തില്‍ പ്രതിഷേധിച്ചു. ദിവസവും നൂറുകണക്കിന് യാത്രക്കാരും ബസ്സ്, ഓട്ടോറിക്ഷ, ടാക്‌സി തൊഴിലാളികളും ആശ്രയിച്ചിരുന്ന ശൗചാലയം താല്‍ക്കാലിക സംവിധാനങ്ങള്‍ ഒരുക്കാതെ അറ്റകുറ്റപ്പണിയുടെ പേര് പറഞ്ഞു ഒരാഴ്ചയായി അടച്ചിട്ടിരിക്കുകയാണ്. എത്രയും വേഗം ശൗചാലയം തുറക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറി എം.എസ് ശിവദാസ് ആവശ്യപ്പെട്ടു. ഐഎന്‍ടിയുസി ബസ് തൊഴിലാളി യൂണിയന്‍ പ്രസിഡണ്ട് രാജന്‍ പനക്കല്‍ അധ്യക്ഷത വഹിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image