പുന്നയൂര്‍ക്കുളം പരൂര്‍ പടവ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിത്ത് വിതരണം നടത്തി. മുക്കണ്ടത്ത് ബില്‍ഡിങ്ങില്‍ വെച്ച് നടത്തിയ വിത്ത് വിതരണ ഉദ്ഘാടനം പടവ് കമ്മിറ്റി പ്രസിഡന്റ് കുന്നംകാട്ടേല്‍ അബുബക്കറിന്റെ അദ്ധ്യക്ഷതയില്‍ പുന്നയൂര്‍ക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജാസ്മീന്‍ ഷഹീര്‍ നിര്‍വഹിച്ചു. പടവ് കമ്മിറ്റി സെക്രട്ടറി എ ടി അബ്ദുല്‍ ജബ്ബാര്‍ സ്വാഗതവും ട്രഷറര്‍ ശശീധരന്‍ നന്ദിയും പറഞ്ഞു. പടവ് കമ്മിറ്റി ഭാരവാഹികളും കര്‍ഷകരും പങ്കെടുത്തു. ഉമ ഇനത്തില്‍ പെട്ട വിത്തുകളാണ് വിതരണം ചെയ്തത്.
ADVERTISEMENT