വൃക്കയിലെ കല്ല് രോഗത്തിനുള്ള സൗജന്യ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു

പെരുമ്പിലാവ് ലയണ്‍സ് ക്ലബ്ബും കൊരട്ടിക്കര തൃപ്തി ആയുര്‍വേദ ചികിത്സാലയവും സംയുക്തമായി സൗജന്യമായി വൃക്കയിലെ കല്ല് രോഗത്തിനുള്ള പരിശോധന ക്യാമ്പ് 24 -ാം തിയ്യതി രാവിലെ 10 മണിക്ക് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. കോട്ടക്കല്‍ ആയുര്‍വേദ കോളേജ് പ്രൊഫസര്‍ കെഎസ് ദിനേശ, തൃപ്തി ആയുര്‍വേദ ചികിത്സാലയത്തിലെ ചീഫ് ഫിസിഷന്‍ അരുണ്‍ വി നായര്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കും. ബുക്കിങ്ങിലൂടെ ആയിരിക്കും പ്രവേശനം നല്‍കുക. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി 99 46 91 21 20 എന്ന നമ്പറില്‍ വിളിച്ചു ബുക്ക് ചെയ്യണമെന്നും കുന്നംകുളം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ഡോ.അരുണ്‍, ഡോ. അനുപമ സുകുമാരന്‍ എന്നിവര്‍ അറിയിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image