തൃശൂര്‍ റവന്യൂ ജില്ലാ കായികമേളയില്‍ ഇരട്ട സ്വര്‍ണ്ണം നേടി എന്‍.ജി ഗായത്രി. സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ലോങ്ങ് ജമ്പിലും 80 മീറ്റര്‍ ഹര്‍ഡില്‍സിലുമാണ് മികച്ച പ്രകടനം കാഴ്ച വെച്ച് ഗായത്രി സ്വര്‍ണം നേടിയത്. എങ്ങണ്ടിയൂര്‍ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഗായത്രി കഴിഞ്ഞ മൂന്നുവര്‍ഷമായി കണ്ണന്‍ മാസ്റ്ററുടെ കീഴില്‍ കായിക പരിശീലനം നടത്തി വരുന്നുണ്ട്. അച്ഛന്‍ ഗണേഷിന്റെയും അമ്മ അനുവിന്റെയും അധ്യാപകരുടെയും പൂര്‍ണ്ണ പിന്തുണയില്‍ സംസ്ഥാനതലത്തില്‍ സ്വര്‍ണ്ണം നേടാനാകുമെന്ന് പ്രതീക്ഷയിലാണ് ഗായത്രി. രണ്ടുവര്‍ഷം തുടര്‍ച്ചയായി ജില്ലയില്‍ കായിക മത്സരത്തില്‍ പങ്കെടുത്ത് സ്വര്‍ണ്ണം കരസ്ഥമാക്കിയിട്ടുണ്ട് ഈ താരം.
ADVERTISEMENT