കുട്ടഞ്ചേരി ഭരണിച്ചിറ പാടശേഖരം ചാല്‍ സംരക്ഷണ ഭിത്തിയുടേയും സ്ലാബ് നിര്‍മ്മാണത്തിന്റേയും ഉദ്ഘാടനം നടത്തി

 

എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് കുട്ടഞ്ചേരി ഭരണിച്ചിറ പാടശേഖരം ചാല്‍ സംരക്ഷണ ഭിത്തിയുടേയും സ്ലാബ് നിര്‍മ്മാണത്തിന്റേയും ഉദ്ഘാടനം നടന്നു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിന്റെ 8 ലക്ഷം രൂപ ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. ഭരണിച്ചിറ പാടശേഖരത്തിലേയ്ക്ക് ട്രാക്ടര്‍ ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ കൊണ്ടു പോകുന്നതിനും ചാലിന് സംരക്ഷണഭിത്തി കെട്ടുന്നതിനുമാണ് തുക ചെലവഴിച്ചത്. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഡോ. വി.സി ബിനോജിന്റെ ഇടപെടല്‍ മൂലമാണ് ഫണ്ട് അനുവദിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി നഫീസ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത് ലാല്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജലീല്‍ ആദൂര്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പുഷ്പ രാധാകൃഷ്ണന്‍, മെമ്പര്‍ ഡോ.വി.സി ബിനോജ്, വാര്‍ഡ് മെമ്പര്‍മാരായ എം.കെ ജോസ്, സുധീഷ് പറമ്പില്‍, അജയന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ശാരദാമ്മ, ഷനോജ് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT