കെ.വി ധര്‍മപാലന്‍ അനുസ്മരണം നടത്തി

പുന്നയൂര്‍ക്കുളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ.വി ധര്‍മപാലന്‍ ഏഴാം ഓര്‍മ ദിനത്തിന്റെ ഭാഗമായി അനുസ്മരണ സമ്മേളനം നടത്തി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്, പുന്നയൂര്‍കുളം സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്റ്, നാലപ്പാടന്‍ സ്മാരക സാംസ്‌കാരിക സമിതി സെക്രട്ടറി എന്നിങ്ങനെ രാഷ്ട്രീയ സാമൂഹ്യ സഹകരണ സാംസ്‌കാരിക രംഗങ്ങളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവെച്ച വ്യക്തിയാണ് കണ്ടംപുള്ളി ധര്‍മ്മപാലന്‍. അനുസ്മരണ സമ്മേളനം പുന്നയൂര്‍ സഹകരണ ബാങ്ക് കെ ജി കരുണാകര മേനോന്‍ ഓഡിറ്റോറിയത്തില്‍, മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി സിദ്ധിക്ക് പന്താവൂര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി പി ബാബു അധ്യക്ഷത വഹിച്ചു. പുന്നയൂര്‍കുളം സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി ഗോപാലന്‍, ഡിസിസി സെക്രട്ടറി എ എം അലാവുദ്ധീന്‍, മുഹമ്മദ് മൂത്തേടത്ത്, പി രാംദാസ്, ടി എം പരീത് തുടങ്ങിയവര്‍ പങ്കെടുത്തു.

 

ADVERTISEMENT