ഞായറാഴ്ച കാണാതായ യുവതിയെ വരവൂർ മഞ്ഞ ചിറകുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

ഞായറാഴ്ച കാണാതായ യുവതിയെ വരവൂർ മഞ്ഞ ചിറകുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വരവൂർ പിലക്കാട് ഗോവിന്ദൻ -ഉഷ ദമ്പതികളുടെ മകളായ 24 വയസുള്ള ഗ്രീഷ്മയെയാണ് ഇന്ന് രാത്രി എട്ട് മണിയോടെ കുളത്തിൽ മരിച്ച് കിടക്കുന്ന നിലയിൽ കണ്ടത്. ഞായറാഴ്ച രാവിലെ മുതലാണ് ഗ്രീഷ്മയെ കാണാതായത്. ചെറുതുരുത്തി പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നാട്ടുകാരും ബന്ധുക്കളും നടത്തിയ തിരച്ചിലിൽ കുളത്തിന് സമീപം ചെരുപ്പും ബാഗും കണ്ടെത്തി. തുടർന്ന് തിരഞ്ഞപ്പോഴാണ് കുളത്തിൽ മൃതദേഹം കണ്ടെത്തിയത്.വടക്കാഞ്ചേരി ഫയർ ആൻ്റ് റിസ്ക്യൂ ടീം മൃതദേഹം പുറത്തെടുത്ത് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ചെറുതുരുത്തി,എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ ആരംഭിച്ചു.പാരാ മെഡിക്കൽ വിദ്യാർത്ഥിനിയാണ്.ചെറുതുരുത്തി പോലീസ് അന്വേഷണം ആരംഭിച്ചു.

ADVERTISEMENT