കാരുകുളം മഹാശിവവിഷ്ണു ക്ഷേത്രത്തില്‍ ലക്ഷദീപ ദര്‍ശനത്തിന് തുടക്കമായി

കരിക്കാട് കാരുകുളം
മഹാശിവവിഷ്ണു ക്ഷേത്രത്തില്‍ ലക്ഷദീപ ദര്‍ശനത്തിന് തുടക്കമായി. എല്ലാ വര്‍ഷവും ക്ഷേത്രത്തില്‍ നടക്കുന്ന ലക്ഷദീപം തെളിയിക്കല്‍ ധനുമാസം ഇരുപത്തിനാല് മുതല്‍ മുപ്പതുവരെയുള്ള എഴുദിവസങ്ങളിലായാണ് നടക്കുന്നത്. ഒരോ ദിവസവും ഭക്തര്‍ വഴിപാടായാണ് മകര സംക്രമത്തിനോടനുബന്ധിച്ച് ലക്ഷദീപം തെളിയിക്കുന്നത്. വൈകീട്ട് ദീപാരാധന സമയത്ത് നടത്തുന്ന ഭീപകാഴ്ചക്ക് ഭരണ സമിതിയും മാതൃസമിതിയുമാണ് നേതൃത്വം നല്‍കുന്നത്.

ADVERTISEMENT