അങ്കണവാടിക്ക് സൗജന്യമായി ഭൂമി നല്‍കി പഞ്ചവടി സ്വദേശി പൊട്ടത്ത് പറമ്പില്‍ രാജീവ്. പുന്നയൂര്‍ ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ 61 -ാം നമ്പര്‍ അങ്കണവാടിക്കാണ് 3 സെന്റ് ഭൂമി സൗജന്യമായി നല്‍കിയത്. രാജീവും ഭാര്യ മിനിയും ചേര്‍ന്ന് ഭൂമിയുടെ ആധാരം പഞ്ചായത്ത് പ്രസിഡണ്ട് ടി.വി.സുരേന്ദ്രനെ ഏല്‍പ്പിച്ചു. ഗ്രാമപഞ്ചായത്ത് അംഗം എ സി ബാലകൃഷ്ണന്‍, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ അനിതാ സുരേഷ്, സിപിഐഎം പഞ്ചവടി സൗത്ത് ബ്രാഞ്ച് സെക്രട്ടറി ടി എം വിക്രമന്‍, അങ്കണവാടി വര്‍ക്കര്‍ വി സി തങ്കമണി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.