എരുമപ്പെട്ടി ഗവ: സ്‌കൂളിനനുവദിച്ച ലാപ്‌ടോപ്പുകള്‍ കൈമാറി

തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് 2023- 24 പദ്ധതിയില്‍ ഉള്‍പ്പെടുത്തി എരുമപ്പെട്ടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി വിദ്യാലയത്തിന് അനുവദിച്ച രണ്ട് ലാപ്‌ടോപ്പുകള്‍ ജില്ലാ പഞ്ചായത്ത് അംഗം ജലീല്‍ ആദൂര്‍ പ്രിന്‍സിപ്പാള്‍ ജെ.എഫ് സിന്‍ഡയ്ക്ക് കൈമാറി. പി.ടി.എ പ്രസിഡന്റ് ഷീബ രാജേഷ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജല ഗുണനിലവാര കിറ്റ് മുഴുവനായും ഉപയോഗിച്ച് മാതൃക പ്രവര്‍ത്തനം കാഴ്ചവച്ച വിദ്യാലയത്തിനുള്ള പുരസ്‌കാരം അധ്യാപകരായ റംസി കെ. ആന്റണി, ദിവ്യ ടി.ആര്‍ എന്നിവരും, ദിശ എക്‌സ്‌പോയില്‍ ദൃശ്യാവിഷ്‌കാരത്തിന് ജില്ലയില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ വിദ്യാലയത്തിനുള്ള പുരസ്‌കാരവും സര്‍ട്ടിഫിക്കറ്റും കരിയര്‍ ഗൈഡന്‍സ് അധ്യാപികയായ ബിന്ദു, റംസി കെ. ആന്റണി, സ്‌കൂള്‍ ലീഡര്‍ നന്ദ, ദൃശ്യാവിഷ്‌കാരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ഏറ്റുവാങ്ങി

ADVERTISEMENT
Malaya Image 1

Post 3 Image