വെളളാറ്റഞ്ഞൂരില്‍ വീട്ടുപറമ്പില്‍ നിന്നും മലമ്പാമ്പിനെ പിടികൂടി

വെളളാറ്റഞ്ഞൂരില്‍ വീട്ടുപറമ്പില്‍ നിന്നും മലമ്പാമ്പിനെ പിടികൂടി. പ്രമോദ് നിവാസില്‍ പ്രവീണ്‍ കുമാറിന്റെ വീട്ടുപറമ്പില്‍ രാവിലെ എട്ടോടെയാണ് 5 അടി നീളമുളള മലമ്പാമ്പിനെ കണ്ടത്. വീട്ടുകിണറിനു സമീപം കരിയിലകള്‍ക്കിടയിലാണ് പാമ്പു കിടക്കുന്നതായി കണ്ടത്. തുടര്‍ന്ന് വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ ഫോറസ്റ്റ് റെസ്‌ക്യൂ ഓഫിസര്‍ റഫീക്ക് പാമ്പിനെ പിടികൂടി.

ADVERTISEMENT