തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ചാലിശ്ശേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ പര്യടനം നടത്തി. ചാലിശ്ശേരി ഹൈസ്കൂള്‍ ജങ്ഷനില്‍ ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥി ടി കെ സുധീഷ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ത്ഥി കെ.എ. പ്രയാണ്‍, 15-ാം വാര്‍ഡ് സ്ഥാനാര്‍ത്ഥി ആനി വിനു, 14-ാം വാര്‍ഡ് സ്ഥാനാര്‍ത്ഥി എ വിജയന് എന്നിവര്‍ പങ്കെടുത്തു. പര്യടനത്തില്‍ ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗം സി.സ്മൃതി, 15-ാം വാര്‍ഡ് കണ്‍വീനര്‍ കെ.ജി സണ്ണി, സൈമണ്‍, വാര്‍ഡ് കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.



