എല്‍ഡിഎഫ് കണ്ടാണശ്ശേരി പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി എല്‍ഡിഎഫ് കണ്ടാണശ്ശേരി പഞ്ചായത്ത് തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു.
മറ്റം ചോയ്‌സ് ഓഡിറ്റോറിയത്തില്‍ സജ്ജമാക്കിയ ഓഫീസിന്റെ ഉദ്ഘാടനം സി.പി.ഐ.എം. ജില്ലാ കമ്മറ്റി അംഗം കെ എഫ് ഡേവീസ് നിര്‍വഹിച്ചു. സി.പി.ഐ. മറ്റം ലോക്കല്‍ സെക്രട്ടറി ശിവന്‍ വാക അദ്ധ്യക്ഷനായി. എല്‍.ഡി.എഫ്. കണ്ടാണശ്ശേരി പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി പി.എ. മുസ്തഫ, കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ട് ജെയിംസ് കാട്ടൂക്കാരന്‍, സി.പി.എം. ഏരിയ കമ്മറ്റി അംഗം സി. അംബികേശന്‍, എന്‍.സി.പി. മണ്ഡലം പ്രസിഡണ്ട് കെ.സുരേഷ്, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ജി പ്രമോദ്, സി.പി.എം. കണ്ടാണശ്ശേരി ലോക്കല്‍ സെക്രട്ടറി എം.വി. സന്തോഷ്, മറ്റം ലോക്കല്‍ സെക്രട്ടറി കെ.എസ്. ദിലീപ് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT