എല്‍.ഡി.എഫ് പുന്നയൂര്‍ പഞ്ചായത്തില്‍ വികസന മുന്നേറ്റ യാത്ര നടത്തി

യു.ഡി.എഫ് അധികാര മോഹത്തിന്റെയും ജീര്‍ണതയുടെയും രാഷ്ട്രീയം മുന്നോട്ട് വെക്കുമ്പോള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി വികസനത്തിന്റെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചാണ് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതെന്ന് എന്‍.കെ.അക്ബര്‍ എം.എല്‍.എ. പറഞ്ഞു.
എല്‍.ഡി.എഫ്. പുന്നയൂര്‍ പഞ്ചായത്ത് വികസന മുന്നേറ്റ യാത്രയുടെ സമാപനയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എല്‍.എ. ചൊവ്വാഴ്ച കാലത്ത് എടക്കരയില്‍ നിന്നാണ് വികസന മുന്നേറ്റയാത്ര ആരംഭിച്ചത്. പഞ്ചായത്തിലെ 20 വാര്‍ഡുകളില്‍ 29 വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള സ്വീകരണങ്ങള്‍ക്ക് ശേഷം അകലാട് മുഹയുദ്ദീന്‍ പള്ളി ഭാസ്‌ക്കരേട്ടന്‍ പീടിക പരിസരത്ത് എല്‍ഡിഎഫ് വികസന മുന്നേറ്റയാത്ര സമാപിച്ചു.

ADVERTISEMENT