കുന്നംകുളം നിയോജകമണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എ.സി. മൊയ്തീന്റെ പ്രചരണാര്‍ത്ഥം വട്ടംപാടം മേഖല തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. ഓഫീസിന്റെ ഉദ്ഘാടനം സ്ഥാനാര്‍ത്ഥി എ.സി. മൊയ്തീന്‍ നിര്‍വഹിച്ചു. കൗണ്‍സിലര്‍ എന്‍.എ ഷനോഫ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
എല്‍.ഡി.എഫ് നിയോജകമണ്ഡലം സെക്രട്ടറി എം.എന്‍. സത്യന്‍, അര്‍ബന്‍ ബാങ്ക് പ്രസിഡന്റ് കെ.എ. അസീസ്, ലോക്കല്‍ സെക്രട്ടറി ജി.കെ. ജിന്നി, ഏരിയ കമ്മിറ്റിയംഗം പി.ജി. ജയപ്രകാശ്, കൗണ്‍സിലര്‍ രുദ്രാ രജീഷ് തുടങ്ങിയ പ്രമുഖ നേതാക്കള്‍ ചടങ്ങില്‍ സംസാരിച്ചു. വട്ടംപാടം മേഖലയിലെ നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
Home Bureaus Kunnamkulam എല്‍.ഡി.എഫ് വട്ടംപാടം മേഖല തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു



