കാട്ടകാമ്പാല്‍ ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിജയം

കാട്ടകാമ്പാല്‍ ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിജയം. സി.ഡി.എസ്. ചെയര്‍പേഴ്‌സണായി ബിന്ദു മനോഹരനെയും വൈസ് ചെയര്‍പേഴ്‌സണായി സി.കെസുശീലയെയും തിരഞ്ഞെടുത്തു. ചിറക്കല്‍ സെന്ററില്‍ നടന്ന സ്വീകരണ യോഗത്തില്‍ സി പി ഐ (എം) കുന്നംകുളം ഏരിയ കമ്മറ്റി അംഗം ടി.സി.ചെറിയാന്‍ വിജയിച്ചവരെ ഷാള്‍ അണിയിച്ച് അനുമോദിച്ചു. പഴഞ്ഞി ലോക്കല്‍ സെക്രട്ടറി കെ ആര്‍.ബിനോഷ് , പഞ്ചായത്തംഗങ്ങളായ സി കെ സന്ദാനന്ദന്‍ മാസ്റ്റര്‍, അഖില്‍ പി പി, സിദിഖ് കെ എച്ച്, ഷൈലജ അരുണ്‍ദാസ് എന്നിവര്‍ പങ്കെടുത്തു.

ADVERTISEMENT