31.4 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Guruvayur ആഹ്ലാദ പ്രകടനവും പൊതുയോഗവും നടത്തി

ആഹ്ലാദ പ്രകടനവും പൊതുയോഗവും നടത്തി

68

കാല്‍നൂറ്റാണ്ടായി തുടരുന്ന വിജയം ആഘോഷമാക്കി ഗുരുവായൂരിലെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനവും പൊതുയോഗവും നടത്തി. എല്‍ഡിഎഫ് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേത്യത്വത്തില്‍ മഞ്ജുളാല്‍ പരിസരത്ത് നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി സമാപിച്ചു. കാവടികളും കലാരൂപങ്ങളും വാദ്യമേളങ്ങളും ഡിജെയും അണിനിരന്നു. തുടര്‍ന്ന് നടന്ന സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുള്‍ഖാദര്‍ ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് കമ്മിറ്റി ട്രഷറര്‍ പി.എസ്. ജയന്‍ അധ്യക്ഷനായി. സിപിഐഎം ജില്ലാ കമ്മിറ്റിയംഗം എം. കൃഷ്ണദാസ്, ഏരിയ സെക്രട്ടറി ടി.ടി. ശിവദാസ്, സി.പി.ഐ മണ്ഡലം സെക്രട്ടറി സി.വി. ശ്രീനിവാസന്‍, എം. മോഹന്‍ദാസ്, എ.എസ്. മനോജ് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!