തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി എല്‍ഡിഎഫിലെ പി ആര്‍ കുഞ്ഞുണ്ണിയെ തിരഞ്ഞെടുത്തു

തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി എല്‍ഡിഎഫിലെ പി ആര്‍ കുഞ്ഞുണ്ണിയെ തിരഞ്ഞെടുത്തു. എല്‍ഡിഎഫ് , യുഡിഎഫ് മുന്നണികള്‍ തുല്യ സീറ്റുകള്‍ നേടിയതോടെ നറുക്കെടുപ്പിലൂടെയാണ് ബ്ലോക്ക് പ്രസിഡന്റിനെ തിരഞ്ഞെടുത്തത്.ബ്ലോക്ക് പഞ്ചായത്ത് തലക്കശ്ശേരി ഡിവിഷനില്‍ നിന്നും വിജയിച്ച യു ഡി എഫ് സ്ഥാനാര്‍ഥി ബാവ മാളിയേക്കലിനെതിരിയൊണ് നറുക്കെടുപ്പിലൂടെ പി ആര്‍ കുഞ്ഞുണ്ണി പ്രസിഡന്റ് സ്ഥാനം പിടിച്ചെടുക്കുന്നത്. കൂറ്റനാട് ഡിവിഷനില്‍ നിന്നും എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി വിജയിച്ച പി ആര്‍ കുഞ്ഞുണ്ണിയുടെ കഴിഞ്ഞ ഭരണസമിതിയിലെ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു.

ADVERTISEMENT