ഗൃഹ സമ്പര്‍ക്കവും ലഘുലേഖ വിതരണവും തുടങ്ങി

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി വോട്ടര്‍മാരെ നേരില്‍ കാണുന്നതിനായി കെ.പി.സി.സി. ആഹ്വാനം ചെയ്ത ഗൃഹ സമ്പര്‍ക്കവും, കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ ജനങ്ങളുടെ കുറ്റപത്രം അടങ്ങുന്ന ലഘുലേഖ വിതരണവും ചാലിശ്ശേരി പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ തുടങ്ങി. വീടുകളില്‍ വിതരണത്തിനായുള്ള ലഘുലേഖയും, വാര്‍ഡ് കമ്മിറ്റികള്‍ക്കുള്ള പ്രവര്‍ത്തന ഫണ്ട് സമാഹരണ കൂപ്പണുകളുടെ വിതരണവും മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.വി.ഉമ്മര്‍ മൗലവിയുടെ നേതൃത്വത്തില്‍ നടന്നു. കോണ്‍ഗ്രസ്സ് മണ്ഡലം കമ്മിറ്റി ഉപാധ്യക്ഷരായ ഹുസൈന്‍ പുളിയഞ്ഞാലില്‍, പ്രദീപ് ചെറുവാശ്ശേരി, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി.ആര്‍.പ്രകാശ്, പി.പി.മുഹമ്മദ് കോയ, വി.കെ.ബാലന്‍, ജോബിന്‍ പനക്കല്‍ എന്നിവര്‍ ഗൃഹ സമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുത്തു.*

ADVERTISEMENT