കുടുംബശ്രീ അംഗങ്ങള്‍ക്കായി എല്‍.ഇ.ഡി. ബള്‍ബ് നിര്‍മ്മാണപരിശീലനം സംഘടിപ്പിച്ചു

പെരുമ്പിലാവ് അന്‍സാര്‍ വിമന്‍സ് കോളേജിലെ ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റും, കടവല്ലൂര്‍ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസും സംയുക്തമായി കുടുംബശ്രീ അംഗങ്ങള്‍ക്കായി എല്‍.ഇ.ഡി. ബള്‍ബ് നിര്‍മ്മാണ പരിശീലനം സംഘടിപ്പിച്ചു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പ്രഭാത് മുല്ലപ്പിള്ളി ഉദ്ഘാടനം നിര്‍വഹിച്ചു. സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ ശ്രീജവേലായുധന്‍ അധ്യക്ഷത വഹിച്ചു. കെ. എസ്. ഇ. ബി. സബ് സ്റ്റേഷന്‍  ഓഫീസറും എല്‍.ഇ.ഡി. ട്രൈയിനറുമായ പി.സാബിര്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് ബള്‍ബ് നിര്‍മ്മാണം, അറ്റകുറ്റുപണി എന്നിവയുടെ പരിശീലനം നല്‍കി. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഷാനിബ സംസാരിച്ചു. ചടങ്ങില്‍ അന്‍സാര്‍ വിമന്‍സ് കോളേജ് ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് കെ.വി. നാദിയ സ്വാഗതവും, ഫിസിക്‌സ് ഡിപ്പാര്‍ട്‌മെന്റ് അധ്യാപിക ഷാകിറ നന്ദിയും പറഞ്ഞു.

ADVERTISEMENT