ലെന്‍സ്‌ഫെഡ് ഏരിയ ജനറല്‍ ബോഡി യോഗം നടത്തി

കേരളത്തിലെ പ്രമുഖ എന്‍ജിനിയേഴ്‌സ് സംഘടനയായ ലെന്‍സ്‌ഫെഡിന്റെ ഏരിയ ജനറല്‍ ബോഡി യോഗം കുന്നംകുളത്ത് നടന്നു. ഫുഡ് മാജിക് ഹാളില്‍ നടന്ന യോഗം തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് ഒ വി ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ബില്‍ ഫോര്‍മാറ്റ്, ഓഫീസ് ബോര്‍ഡ് മാതൃകയും പ്രകാശനം ചെയ്തു. കുന്നംകുളം ഏരിയ പ്രസിഡന്റ് ബെന്‍സണ്‍ വിന്‍സന്റ് അധ്യക്ഷത വഹിച്ചു .റേറ്റ് ചാര്‍ട്ട്, മാര്‍ഗ്ഗനിര്‍ദ്ദേശ നോട്ടീസും ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ കുന്നംകുളം ഏരിയ അംഗങ്ങള്‍ക്ക് കൈമാറി. അജിത്ത് ,ബാബു ജോര്‍ജ് ,നിമല്‍, ഷാജു സി കെ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT