ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജ്ജന യജ്ഞത്തിന്റെ ഭാഗമായി അശ്വമേധം സിക്സ് പോയിന്റ് സീറോ കുഷ്ടരോഗ നിര്‍ണയ ഭവന സന്ദര്‍ശന യജ്ഞത്തിന് ചാവക്കാട് നഗരസഭയില്‍ തുടക്കമായി. ‘ പാടുകള്‍ പരിശോധിക്കാം ആരോഗ്യം കാക്കാം’ എന്ന സന്ദേശം ഉയര്‍ത്തി ചാവക്കാട് നഗരസഭയും, താലൂക്ക് ആസ്ഥാന ആശുപത്രിയും സംയുകതമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ചാവക്കാട് നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ജനുവരി 31 മുതല്‍ ഫെബ്രുവരി 12 വരെയാണ് ഭവന സന്ദര്‍ശനം നടത്തുക. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബുഷറ ലത്തീഫ് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷാഹിന സലീം, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് അബ്ദുല്‍റഷീദ്, ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഷബ്ന കൃഷ്ണന്, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ സിന്ധു, ജനപ്രതിനിധികള്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍,ആശ പ്രവര്‍ത്തകര്‍ താലൂക്ക് ആശുപത്രി പൊതുജനാരോഗ്യ വിഭാഗം ജീവനക്കാര്‍, സി ഡി എസ് പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.