30.9 C
Kunnamkulam
Friday, September 18, 2026
Home Bureaus Chavakkad ഇരട്ടപ്പുഴ ഉദയ വായന ശാലയില്‍ ഗ്രന്ഥശാല ദിനാചരണവും വി.സി ഷാജു അനുസ്മരണവും നടന്നു

ഇരട്ടപ്പുഴ ഉദയ വായന ശാലയില്‍ ഗ്രന്ഥശാല ദിനാചരണവും വി.സി ഷാജു അനുസ്മരണവും നടന്നു

11

കടപ്പുറം പഞ്ചായത്തും, ഇരട്ടപ്പുഴ ഉദയാ വായനശാലയും സംയുക്തമായി ഗ്രന്ഥശാല ദിനാചരണവും വി.സി ഷാജു അനുസ്മരണവും സംഘടിപ്പിച്ചു. ഇരട്ടപ്പുഴ ഉദയ വായന ശാല ഹാളില്‍ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് വി.എം. മനാഫ് ഉത്ഘാടനം ചെയ്തു. വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.വി.ദിലീപ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കവി അഹമ്മദ് മൊഇനുദ്ദീന്‍ മുഖ്യപ്രഭാഷണം നടത്തി. മൂന്നാം വാര്‍ഡ് മെമ്പര്‍ ആച്ചി രാജേഷ് സംസാരിച്ചു. വായന ശാല എക്‌സിക്യൂട്ടീവ് അംഗം എം.എസ് പ്രകാശന്‍ ഷാജു അനുസ്മരണം നടത്തി.പഞ്ചായത്തിലെ നാല് വായന ശാലകള്‍ക്ക് രണ്ടു ദിനപത്രം വീതം പഞ്ചായത്ത് സൗജന്യമായി നല്‍കുന്ന പദ്ധതി പ്രസിഡന്റ് വി.എം. മനാഫ് ഉത്ഘാടനം ചെയ്തു. പഞ്ചായത്തിലുള്ള വായനശാലകളുടെ പ്രസിഡന്റ്, സെക്രട്ടറി, നേതൃ സമിതി കണ്‍വിനര്‍ എന്നിവരെ ആദരിച്ചു.ആച്ചി ബാബു, വലീദ് തെരുവത്ത്, ഷെരീഫ് മാഷ്, വല്‍സലന്‍, കെ.എം ഉമ്മര്‍, കുമാരന്‍, മുഹമ്മദ് മാഷ്, മെഹറൂഫ്, ഷൈബി വല്‍സന്‍ എന്നിവരെയാണ് ഇത്തരത്തില്‍ ആദരിച്ചത്. ലൈബ്രറിയേന്‍ ജയ ദേവി, അനൂഷ ജയന്‍ എന്നിവര്‍ നേതൃത്വം നല്കി. വായനശാല പ്രസിഡന്റ് ആച്ചിബാബു സ്വാഗതവും വായനശാല സെക്രട്ടറി വലീദ് തെരുവത്ത് നന്ദിയും പറഞ്ഞു.

 

ADVERTISEMENT
error: Content is protected !!