കുന്നംകുളം ചൊവ്വന്നൂര്‍ ശ്രീ കല്ലഴി വിഷ്ണു ഭഗവതി ക്ഷേത്രത്തില്‍ സ്‌തോത്ര നാമജപയജ്ഞം സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 20 ഞായറാഴ്ച രാവിലെ 8 മണിക്ക് ആരംഭിക്കുന്ന നാമജപം, ഉച്ചയ്ക്ക് 12.30ന് മഹാആരതിയോടെ സമാപിക്കും. സ്വാമി കൃഷ്ണാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും. കല്ലഴി ക്ഷേത്രം മാതൃസമിതിയുടെ കൂടി സഹകരണത്തോടെ നടത്തുന്ന പരിപാടിയില്‍ വിഷ്ണു സഹസ്രനാമജപം, ലളിതാസഹസ്രനാമജപം, നാരായണീയ പാരായണം എന്നിവയുണ്ടാകും.



