ഇന്ത്യന്‍ ലൈറ്റ് ഹൗസ് ഫെസ്റ്റിവലിന്റെ ഭാഗമായി ചാവക്കാട് ലൈറ്റ് ഹൗസ് ദീപാലങ്കൃതമാക്കി

ഒറിസയിലെ പുരിയില്‍ നടക്കുന്ന ഇന്ത്യന്‍ ലൈറ്റ് ഹൗസ് ഫെസ്റ്റിവെലിന്റെ ഭാഗമായി ചാവക്കാട് കടപ്പുറം തൊട്ടാപ്പ് ലൈറ്റ് ഹൗസ് ദീപാലങ്കൃതമാക്കി. ലൈറ്റ് ഹൗസ് ഫെസ്റ്റിവലിന്റെ ഭാഗമായി ടൂറിസം പരിധിയില്‍പ്പെടുന്ന ലൈറ്റ് ഹൗസുകളാണ് ദീപലകൃതമാക്കിയത്. ജില്ലയില്‍ ചാവക്കാട്, അഴീക്കോട് ലൈറ്റ് ഹൗസുകളാണ് വൈദ്യുത ദീപങ്ങളാല്‍ മനോഹരമാക്കിയത്. കേരളത്തില്‍ കണ്ണൂര്‍, കൊയിലാണ്ടി, പൊന്നാനി, ചാവക്കാട്, അഴീക്കോട്, വൈപിന്‍, ആലപ്പുഴ, വിഴിഞ്ഞം തുടങ്ങിയ സ്ഥലങ്ങളില്‍ ആണ് ഫെസ്റ്റിവലിന്റെ ഭാഗമായി ദീപാലങ്കൃതമാക്കിയത്.

ADVERTISEMENT
Malaya Image 1

Post 3 Image